ഹോം › ഗൾഫ്

കുവൈറ്റ് രാജ്യാന്തര പുസ്തകമേള സമാപിച്ചു

By News Desk · 02 Dec 2024, 09:09 PM

കുവൈറ്റ് സിറ്റി: പത്ത് ദിവസമായി തലസ്ഥാനത്ത് നടന്നുവന്ന 47ാമത് കുവൈറ്റ് രാജ്യാന്തര പുസ്തകമേള സമാപിച്ചു. മിഷിരിഫ് ഇന്റെര്‍നാഷ്ണല്‍ ഫെയറില്‍ നടന്ന അക്ഷരമാമാങ്കത്തിനാണ് ഇന്നലെ തിരശ്ശീല വീണത്. ഡോ. അബ്ദുല്ല അല്‍ ഗുനൈമിനെ ഈ വര്‍ഷത്തെ വ്യക്തിത്വമായി തിരഞ്ഞെടുത്തു. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുമായി സഹകരിച്ച് ശില്‍പശാലകളും പ്രഭാഷണങ്ങളും ഉള്‍പ്പെടെ 90ഓളം വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചതായി എക്‌സ്ബിഷന്‍ ഡയരക്ടര്‍ ഖലീഫ അല്‍ റാബ വ്യക്തമാക്കി. 400 പ്രസിദ്ധീകരണ ശാലകളും പ്രസിദ്ധീകരണ രംഗത്തെ 187 ഏജന്റുമാരും പങ്കെടുത്ത പുസ്തകോത്സവത്തില്‍ 3.93 ലക്ഷം അക്ഷരപ്രേമികളാണ് സന്ദര്‍ശനം നടത്തിയത്. 685 വിദ്യാലയങ്ങളില്‍നിന്നായി 1.97 ലക്ഷം വിദ്യാര്‍ഥികളും മേളക്കെത്തി. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബായുടെ രക്ഷാകര്‍തൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Kuwait International Book Fair

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›