ഹോം › ഗൾഫ്

ജിസിസി ലബനോണെ പിന്തുണക്കുമെന്നും പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും കുവൈറ്റ്

By News Desk · 28 Jan 2025, 11:48 AM

ബെയ്‌റൂത്ത്: കുവൈറ്റ് ഉള്‍പ്പെട്ട ജിസിസി രാജ്യങ്ങള്‍ ലബനോണിന് എല്ലാ പിന്തുണയും നല്‍കുമെന്നും രാജ്യത്ത് ആവശ്യമായ പരിഷാകരങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്‌യ. ലബനോണ്‍ സന്ദര്‍ശനത്തിന് ഇടയിലാണ് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവിയും ലബനോണ്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൂഹബീബും പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അബ്ദുല്ല അല്‍ യഹ്‌യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേള്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും പാലിക്കണമെന്നതാണ് ജിസിസി രാജ്യങ്ങളുടെ ഏകകണ്ഠമായ നിലപാട്. ഇസ്രായേലിലെ സയോണിസ്റ്റ് സര്‍ക്കാരിന്റെ എല്ലാ വിധത്തിലുള്ള അധിനിവേഷങ്ങള്‍ക്കും വിരാമമുണ്ടാവണം. ലബനോണിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും അതിര്‍ത്തികളുടെ അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›