ഹോം › ഗൾഫ്

ഫോര്‍ത്ത് റിങ് റോഡിലെ സെക്കന്‍ഡറി എക്‌സിറ്റ് അടച്ചിടുമെന്ന് കുവൈത്ത്

By News Desk · 22 Feb 2025, 05:56 PM

കുവൈത്ത് സിറ്റി: അറ്റകുറ്റപണികളുടെ ഭാഗമായി ഫോര്‍ത്ത് റിംഗ് റോഡിലെ സെക്കന്‍ഡറി എക്‌സിറ്റ് അടച്ചിടുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹുസൈന്‍ അലി അല്‍ റൂമി റോഡ് മുതലുള്ള ഹവാലി മേഖലയിലെ ഭാഗമാണ് അടച്ചിടുക. സാല്‍മിയയില്‍നിന്നും ഷുവയ്ഖ് മേഖലയിലേക്കുള്ള ഭാഗത്തെയാണ് റോഡ് അടക്കുന്നത് ബാധിക്കുക. കുവൈറ്റ് സിറ്റിയെ മൊറോക്കോ എക്‌സ്പ്രസ്‌വേയുമായി ബന്ധിപ്പിക്കുന്ന വഴിയാണിത്. ഫോര്‍ത്ത് റിങ് റോഡ് ഉപയോഗിക്കുന്നവര്‍ പകരം പാതകളായ അല്‍ ഫാഹാഹീല്‍ എക്‌സ്പ്രസ്‌വേ, കിങ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡ്(റിയാദ് സ്ട്രീറ്റ്), ഡമാസ്‌കസ് സ്ട്രീറ്റ്, ബാഗ്ദാദ് സ്ട്രീറ്റ്(ശൈഖ്് അബ്ദുള്ള അല്‍ സലീം റൗണ്ട് എബൗട്ട്) എന്നിവ ഉപയോഗിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›