ഹോം › ഗൾഫ്

എസ്എംഇ സംരംഭങ്ങളുടെ വിസയിലുള്ള പ്രവാസികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ വിസാ മാറ്റം അനുവദിക്കാന്‍ കുവൈറ്റ്

By News Desk · 26 Nov 2024, 04:30 PM

കുവൈറ്റ് സിറ്റി: എസ്എംഇ(ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍)കളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ വിസാ മാറ്റം അനുവദിക്കാന്‍ കുവൈറ്റ്. പ്രവാസി ജീവനക്കാര്‍ക്കും സംരംഭകര്‍ക്കും ഏറെ പ്രയോജനകരമാവുന്ന സുപ്രധാന തീരുമാനമാണ് കുവൈറ്റ് അധികൃതരില്‍നിന്നും ഉണ്ടായിരിക്കുന്നത്. തൊഴിലാളിയുടെ സ്‌പോണ്‍സറുടെ അനുമതിക്കും അംഗീകാരത്തിനും വിധേയമായിട്ടായിരിക്കും വിസാ മാറ്റമെന്നും അതോറിറ്റി അറിയിച്ചു. ചെറുകിട, ഇടത്തരം ബിസിനസുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനാണ് വിസ ട്രാന്‍സ്ഫര്‍ നിയന്ത്രണങ്ങളില്‍ ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തല്‍. എസ്എംഇ പ്രോജക്ടുകള്‍ കുറവായതിനാലോ, അവരുടെ തൊഴിലാളികളെ പൂര്‍ണ്ണമായി വിനിയോഗിക്കാനുള്ള കഴിവില്ലാത്തതിനാലോ പല സംരംഭങ്ങളും കടുത്ത പ്രയാസം അനുഭവിക്കുന്നതും സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു. വിസാ ട്രാന്‍സ്ഫര്‍ കാലയളവ് മൂന്നില്‍ നിന്ന് ഒരു വര്‍ഷമാക്കി ചുരുക്കിയതോടെ ബിസിനസുകള്‍ക്ക് തങ്ങളുടെ ജീവനക്കാരെ ആവശ്യത്തിന് അനുസരിച്ച് കൂട്ടുവാനും കുറക്കുവാനും സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. ഇത് ബിസിനസുകളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം വിപണി സാഹചര്യങ്ങളോടും തൊഴില്‍ ആവശ്യങ്ങളോടും പൊരുത്തപ്പെടാന്‍ ബിസിനസുകളെ പ്രാപ്തമാക്കുമെന്നും കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Kuwait

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›