ഹോം › ഗൾഫ്

വിസാ നിയമം ലംഘിച്ചാല്‍ പണികിട്ടും; നിയമം പരിഷ്‌കരിക്കാന്‍ കുവൈത്ത്

By MJ News Desk · 13 Nov 2024, 10:10 PM

കുവൈത്ത് സിറ്റി: അനധികൃത കുടിയേറ്റം, വിസാ തട്ടിപ്പ് എന്നീ മേഖലകള്‍ കൈകാര്യം ചെയ്യുന്ന 60 വര്‍ഷം പഴക്കമുള്ള നിലവിലെ നിയമത്തില്‍ നിന്ന് നിരവധി മാറ്റങ്ങളുമായി കുവൈത്ത് മന്ത്രിസഭ പുതിയ കരട് റസിഡന്‍സി നിയമത്തിന് അംഗീകാരം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം അനധികൃത പ്രവാസികള്‍ക്ക് അഭയം നല്‍കുന്നതും പുതിയ നിയമത്തില്‍ നിരോധിച്ചിട്ടുണ്ട്. പ്രവാസികളുടെ പ്രവേശനം, അധികാരികളെ അറിയിക്കല്‍, റസിഡന്‍സി വ്യാപാരം, അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, നിയമലംഘകര്‍ക്കുള്ള പിഴകള്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ നിയന്ത്രിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ഏഴ് അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമമെന്ന് കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വിസ നിയമം ലംഘിച്ച് പോലീസ് പിടിയില്‍പ്പെടാതെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മറ്റും ഫ്‌ളാറ്റുകളില്‍ കഴിയേണ്ടി വരുന്ന പ്രവാസികളെ ഈ നിയമം ബാധിക്കും. വിസ കച്ചവട നിരോധനം, വിദേശികളെ നാടുകടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, താമസ നിയമ ലംഘകര്‍ക്ക് എതിരെയുള്ള ശിക്ഷകള്‍ എന്നിവയാണ് കരട് നിര്‍ദ്ദേശത്തിലുള്ളത്. പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം ലഭിച്ചത്. കുവൈത്ത് അമീര്‍ അംഗീകരിച്ചതിനുശേഷം നിയമം പ്രാബല്യത്തില്‍ വരും.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#expats#Kuwait#new law#visa

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›