ഹോം › ഗൾഫ്

ഗാസയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് കുവൈറ്റ്

By News Desk · 02 Dec 2024, 10:30 PM

കുവൈറ്റ് സിറ്റി: ഗാസയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. കുവൈറ്റ് തലസ്ഥാനത്ത് നടക്കുന്ന 45ാമത് ജിസിസി ഉച്ചകോടിയുടെ മുന്നോടിയായി നടത്തിയ വാര്‍ത്താക്കുറിപ്പിലാണ് ഗാസയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും നിരപരാധികളായ ഗാസന്‍ നിവാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബ ആവശ്യപ്പെട്ടത്. മാനുഷികമായ സഹായം ഗാസയിലേക്ക് എത്താന്‍ സുരക്ഷിതമായ ഇടനാഴി തുറക്കണം. സുരക്ഷിതത്വം ഉറപ്പാക്കുന്ന കാര്യത്തിലുള്ള രാജ്യാന്തര നിയമങ്ങളിലെ ഇരട്ടത്താപ്പ് മേഖലയിലെ സുരക്ഷക്കും സാമാധാനത്തിനും ഉതകുന്നതല്ല. ഇസ്രായേലിനും ലബനോണിലെ ഹിസ്ബുല്ലക്കുമിടയില്‍ ഉണ്ടായിരിക്കുന്ന വെടിനിര്‍ത്തല്‍ മേഖലയില്‍ സമാധാനം തിരിച്ചെത്തുമെന്ന കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും കുവൈറ്റ് ഭരണാധികാരി അഭിപ്രായപ്പെട്ടു. ഗാസയിലെ വെടിനിര്‍ത്തല്‍ മുഖ്യ അജണ്ടയായുള്ള 45ാമത് ജിസിസി ഉച്ചകോടിയില്‍ യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ്് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും പങ്കെടുത്തു. കുവൈറ്റ് അമീറുമായി ശൈഖ് മന്‍സൂര്‍ കൂടിക്കാഴ്ച നടത്തി. ഉച്ചകോടി നടത്താന്‍ സന്നദ്ധനായ കുവൈറ്റ് അമീറിനെ ശൈഖ് മന്‍സൂര്‍ അഭിനന്ദിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›