ഹോം › ഗൾഫ്

സ്വദേശികളുടെ വിദേശികളായ ഭാര്യമാര്‍ക്ക് പൗരത്വം അനുവദിക്കില്ലെന്ന് കുവൈറ്റ്

By News Desk · 25 Dec 2024, 08:25 PM

കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരത്വം നേടിയ ഒരു വിദേശിക്ക് തന്റെ ഭാര്യക്കായി പൗരത്വത്തന് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് കുവൈറ്റ്. കുവൈറ്റ് പൗരനെ വിവാഹം കഴിക്കുന്ന വിദേശിയായ സ്ത്രീക്കും പൗരത്വത്തിന് അര്‍ഹതയില്ല. ആഭ്യന്തര മന്ത്രി അംഗീകരിച്ച ഉത്തരവ് പ്രകാരം വഞ്ചനയിലൂടെയോ, വ്യാജരേഖകള്‍ സമര്‍പ്പിച്ചോ നേടിയ പൗരത്വം റദ്ദാക്കാമെന്നും പൗരത്വ വിഷയത്തില്‍ അമിരി ഡിക്രി 15/1959ലെ ചില വ്യവസ്ഥകളില്‍ ഭേദഗതിവരുത്തി പുനര്‍പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റ് വ്യക്തമാക്കുന്നു. ഗസറ്റില്‍ 116/2024 ആയി വിദേശികളായ ഭാര്യമാര്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പ്രവാചകന്‍, അമീര്‍ എന്നിവരുടെ പവിത്രതയെ കളങ്കപ്പെടുത്തുന്നതായി തെളിയുന് കേസുകളില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് പൗരത്വം നഷ്ടമാവുമെന്നും ഉള്‍പ്പെടെയുള്ള ധാരാളം കാര്യങ്ങള്‍ വിശദീകരിച്ചാണ് കുവൈറ്റ് അസന്നിഗ്ധമായി പൗരത്വ വിഷയത്തില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Kuwait

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›