കുവൈറ്റില്‍ ശമ്പളം നല്‍കാത്ത സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ നടപടി

കുവൈറ്റ് സിറ്റി: അധ്യാപകരടക്കമുള്ള ജീവനക്കാര്ക്ക് ശമ്പളം നല്കാത്തതിനെ തുടര്ന്ന് ആറ് സ്വകാര്യ സ്കൂളുകള്ക്കെതിരെ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിച്ചു. ഒരു സ്കൂളിന്റെ ശമ്പള കുടിശ്ശിക 2000000
 

കുവൈറ്റ് സിറ്റി: അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ആറ് സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിച്ചു. ഒരു സ്‌കൂളിന്റെ ശമ്പള കുടിശ്ശിക 2000000 ദിനാര്‍ ആയതിനാല്‍ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, മറ്റ് അഞ്ച് സ്‌കൂളുകള്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പായപ്പോള്‍ വേതനം നല്‍കുകയും ഇനിയിത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആണ് നിയമലംഘനം കണ്ടെത്തിയത്.

സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നടപടി സ്വീകരിക്കുന്നതിന് മുമ്പ് പരിഹാരം മുന്നോട്ടുവെക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം, നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.