കുവൈത്തില്‍ വര്‍ക് ഷോപ്പുകള്‍ അടക്കാന്‍ ഉത്തരവ്

കുവൈത്ത് സിറ്റി: രാജ്യത്തെ കാര് വര്ക് ഷോപ്പുകളും സ്പെയര് പാര്ട്സ് കടകളും അടക്കാന് മന്ത്രിസഭ ഉത്തരവിട്ടു. കോഓപറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാരുടെ എണ്ണവും കുറക്കും. രാജ്യത്തുടനീളം ഇത് ബാധകമാണ്.
 

കുവൈത്ത് സിറ്റി: രാജ്യത്തെ കാര്‍ വര്‍ക് ഷോപ്പുകളും സ്‌പെയര്‍ പാര്‍ട്‌സ് കടകളും അടക്കാന്‍ മന്ത്രിസഭ ഉത്തരവിട്ടു. കോഓപറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാരുടെ എണ്ണവും കുറക്കും. രാജ്യത്തുടനീളം ഇത് ബാധകമാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടന്നത്.

കോഓപറേറ്റീവ് സൊസൈറ്റികളില്‍ അനിവാര്യമല്ലാത്ത ജീവനക്കാരെ കുറക്കാന്‍ യൂനിയനോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. അത്യാവശ്യ ജീവനക്കാരെ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ പരിശോധിച്ച ശേഷം പ്രത്യേകം പാര്‍പ്പിക്കും. ഇവര്‍ക്കായി പ്രത്യേക കെട്ടിടങ്ങള്‍ ഒരുക്കും. ഓരോ പ്രദേശത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം കെട്ടിടങ്ങള്‍ കണ്ടെത്തും.