കുവൈത്തിൽ ഇന്നു മുതൽ കർഫ്യൂ; കാൽനടയാത്രയും സൈക്കിളും അനുവദിക്കില്ല

കുവൈറ്റ് സിറ്റി : കുവൈത്തില് ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ ഭാഗിക കര്ഫ്യൂ പ്രാബല്യത്തിലാവും. കനത്ത സുരക്ഷാ നടപടികളാണ് കർഫ്യൂവിന്റെ ഭാഗമായി ഒരുക്കുന്നത് ആഭ്യന്തര മന്ത്രാലയവും
 

കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ ഭാഗിക കര്‍ഫ്യൂ പ്രാബല്യത്തിലാവും. കനത്ത സുരക്ഷാ നടപടികളാണ് കർഫ്യൂവിന്റെ ഭാഗമായി ഒരുക്കുന്നത് ആഭ്യന്തര മന്ത്രാലയവും നാഷണൽ ഗാർഡും സംയുക്തമായാണ് ഇതിനായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത് . കർഫ്യൂ സമയത്ത് ഇറങ്ങി നടക്കാനോ സൈക്കിൾ ഉപയോഗിക്കാനോ ആരെയും അനുവദിക്കില്ല. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ പ്രത്യേക സുരക്ഷാ ടീമുകളെയും അധികൃതർ നിയോഗിച്ചിട്ടുണ്ട്

കര്‍ഫ്യൂ ലംഘിച്ചാല്‍ തടവും പതിനായിരം ദിനാര്‍ പിഴ ശിക്ഷയും ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെയാണ് അധികൃതർ കർഫ്യൂ അടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുന്നത്