കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍

കുവൈറ്റ് സിറ്റി: ഗതാഗത നിയമലംഘനങ്ങള് നിരീക്ഷിക്കാന് ഡ്രോണുകള് ഉപയോഗിച്ച് തുടങ്ങി. ഇതിലൂടെ നിയമലംഘനങ്ങള് നടത്തിയെന്ന് കണ്ടെത്തിയ കാറുകള് അധികൃതര് പിടിച്ചെടുത്തു. ഡ്രൈവര്മാര് പോലീസ് എത്തും മുമ്പ് വാഹനം
 

കുവൈറ്റ് സിറ്റി: ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തുടങ്ങി. ഇതിലൂടെ നിയമലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയ കാറുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ഡ്രൈവര്‍മാര്‍ പോലീസ് എത്തും മുമ്പ് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇവരെ പിടികൂടി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ഗതാഗത നിയമലംഘനങ്ങളോ റോഡിലെ അഭ്യാസപ്രകടനങ്ങളോ കണ്ടാല്‍ 112 എന്ന എമര്‍ജന്‍സി നമ്പറിലോ 99324092 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.