പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഭയന്ന് കുവൈത്തില്‍ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു

കുവൈത്ത് സിറ്റി: പൂര്ണ്ണ ലോക്ക്ഡൗണ് ഭയന്ന് കുവൈത്തില് സാധനങ്ങള് വാങ്ങിക്കൂട്ടാന് പ്രവാസികളും പൗരന്മാരും കൂട്ടത്തോടെ റോഡിലിറങ്ങി. കോഓപറേറ്റീവ് സൊസൈറ്റികളിലും മാളുകളിലെ സൂപ്പര്മാര്ക്കറ്റുകളിലും വലിയ തിരക്കാണ് കഴിഞ്ഞ ദിവസമുണ്ടായത്.
 

കുവൈത്ത് സിറ്റി: പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഭയന്ന് കുവൈത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പ്രവാസികളും പൗരന്മാരും കൂട്ടത്തോടെ റോഡിലിറങ്ങി. കോഓപറേറ്റീവ് സൊസൈറ്റികളിലും മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വലിയ തിരക്കാണ് കഴിഞ്ഞ ദിവസമുണ്ടായത്.

ദീര്‍ഘകാലത്തേക്ക് പര്യാപ്തമായ അവശ്യവസ്തുക്കളുടെ സംഭരണം രാജ്യത്തുണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇതാണ് സ്ഥിതി. വിദേശത്ത് കുടുങ്ങിക്കിടന്നിരുന്ന കുവൈത്തികളെയും വഹിച്ചുള്ള അവസാന വിമാനം രാജ്യത്ത് ഇറങ്ങിയാല്‍ 14 ദിവസത്തെ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ഇതുകണ്ടാണ് പലരും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.

റമസാന്റെ അവസാന പത്ത് ദിവസങ്ങളിലാകും പൂര്‍ണ്ണ ലോക്ക്ഡൗണുണ്ടാകുക. പൂര്‍ണ്ണ ലോക്ക്ഡൗണിനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. സൈന്യത്തിന്റെ സഹായത്തോടെയാണ് ലോക്ക്ഡൗണ്‍ നടപ്പാക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.