കുവൈറ്റിലേക്ക് വരുന്നവരുടെ പിസി.ആര് സര്‍ട്ടിഫിക്കറ്റിന് നാലു ദിവസ കാലാവധി
കുവൈറ്റ് സിറ്റി: വിദേശത്തുനിന്ന് കുവൈറ്റിലേക്ക് വരുന്നവരുടെ പി.സി.ആര് പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ സമയ പരിധി നീട്ടി. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ നാലു ദിവസം മുമ്പ് പി.സി.ആര് പരിശോധന നടത്തിയാല്‍ മതിയാവും. നേരത്തെ, ഇത് 72 മണിക്കൂറായിരുന്നു. ഇതാണ് 96 മണിക്കൂറാക്കി ഉയര്‍ത്തിയത്.
ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്കു ഒഴിവാക്കാന്‍ കൂടിയാണ് പുതിയ തീരുമാനം.
എന്നാല്‍ കഴിഞ്ഞ ജൂലായ് 31 മുതല്‍ ഇന്ത്യ അടക്കമുള്ള 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കിന് മാറ്റമില്ല. പ്രവേശന വിലക്ക് ഇല്ലാത്ത മറ്റൊരു രാജ്യത്ത് എത്തി 14 ദിവസം അവിടെ താമസിച്ച ശേഷം അവിടെ നിന്നുള്ള പി.സി.ആര് സട്ടിഫിക്കറ്റുമായി രാജ്യത്തു പ്രവേശിക്കാന്‍ അനുവദിക്കും.
ഇപ്രകാരം രാജ്യത്ത് എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതും കുവൈറ്റ് ആരോഗ്യ മന്ത്രലയത്തിന്റെ നിബന്ധനകള്‍ കര്‍ശനമായും പാലിക്കേണ്ടതുമാണ്.