കുവൈത്തിലെ പൊതുമാപ്പ് കേന്ദ്രത്തിന്റെ വളപ്പില്‍ തിങ്ങിനിറഞ്ഞ് പ്രവാസികള്‍

കുവൈത്ത് സിറ്റി: അനധികൃതമായി താമസിക്കുന്നവര്ക്ക് കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന് ദിവസങ്ങള് ശേഷിക്കെ, പൊതുമാപ്പ് കേന്ദ്രത്തിന്റെ വളപ്പില് രാത്രിയിലും മറ്റും കഴിച്ചുകൂട്ടുന്നത് നിരവധി പേര്. കേന്ദ്രത്തിന്റെ ഓരോ
 

കുവൈത്ത് സിറ്റി: അനധികൃതമായി താമസിക്കുന്നവര്‍ക്ക് കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ, പൊതുമാപ്പ് കേന്ദ്രത്തിന്റെ വളപ്പില്‍ രാത്രിയിലും മറ്റും കഴിച്ചുകൂട്ടുന്നത് നിരവധി പേര്‍. കേന്ദ്രത്തിന്റെ ഓരോ ദിവസത്തെയും പ്രവര്‍ത്തന സമയം കഴിഞ്ഞിട്ടും നിരവധി പേരാണ് ഇവിടെ കഴിയുന്നത്.

താമസാനുമതിയുടെ കാലാവധി അവസാനിക്കാത്തവരും സ്വദേശത്തേക്ക് മടങ്ങാന്‍ വേണ്ടി മാത്രം പൊതുമാപ്പ് കേന്ദ്രങ്ങളിലെത്തിയിട്ടുണ്ട്. പൊതുമാപ്പ് വ്യവസ്ഥ പ്രകാരം ഇവരെ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് സാധ്യമല്ല. ജോലിയും കൂലിയുമില്ലാത്തതിനാലാണ് ഇവര്‍ ഇവിടെ തമ്പടിക്കുന്നത്. രാജ്യത്തിന്റെ ദൂരദിക്കുകളില്‍ നിന്ന് വന്നവര്‍ തിരിച്ചുപോകാന്‍ കഴിയാത്തതിനാല്‍ കേന്ദ്രത്തിന്റെ പരിസരത്ത് തന്നെ താമസിക്കുന്നു. കേന്ദ്രത്തിന്റെ വളപ്പില്‍ കഴിയുന്നവര്‍ക്ക് ചാരിറ്റി സംഘടനകള്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്.