കുവൈത്തിൽ അടുത്തമാസം 15 വരെ ഇഖാമ പുതുക്കാം

കുവൈത്ത് സിറ്റി : കുവൈത്തിൽ അനധികൃതമായി കഴിയുന്ന വിദേശികൾക്ക് താമസാനുമതി രേഖ സാധുതയുള്ളതാക്കി മാറ്റുന്നതിനുള്ള സമയപരിധി മേയ് 15 വരെ നീട്ടി. ഏപ്രിൽ 15ന് അവസാനിച്ച സമയപരിധിയാണ്
 

കുവൈത്ത് സിറ്റി : കുവൈത്തിൽ അനധികൃതമായി കഴിയുന്ന വിദേശികൾക്ക് താമസാനുമതി രേഖ സാധുതയുള്ളതാക്കി മാറ്റുന്നതിനുള്ള സമയപരിധി മേയ് 15 വരെ നീട്ടി.

ഏപ്രിൽ 15ന് അവസാനിച്ച സമയപരിധിയാണ് ആഭ്യന്തരമന്ത്രി ഷെയ്ഖ് താമർ അൽ അലി അൽ സബാഹ് ഒരു മാ‍സത്തേക്ക് കൂടി നീട്ടിയത്.

ഇഖാമ കാലപരിധി കഴിഞ്ഞിട്ടും കുവൈത്തിൽ തുടരുന്നവർക്ക് പദവി സാധുതയുള്ളതാക്കാൻ ഈ സമയപരിധി പ്രയോജനപ്പെടുത്തണം.സമയപരിധി കഴിഞ്ഞും ഇഖാമ പുതുക്കാത്തവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തും.