പ്രവാസികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി: കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് മുതലെടുത്ത് പ്രവാസികളെ ചൂഷണം ചെയ്യാനും കൃത്രിമത്വം കാണിക്കാനും തുനിയുന്ന തൊഴിലുടമകള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സര്ക്കാര് അറിയിച്ചു. തൊഴില്
 

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുതലെടുത്ത് പ്രവാസികളെ ചൂഷണം ചെയ്യാനും കൃത്രിമത്വം കാണിക്കാനും തുനിയുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. തൊഴില്‍ ചൂഷണങ്ങള്‍ കണ്ടുപിടിക്കാനുള്ള കര്‍മ സംഘത്തെ രൂപീകരിക്കാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹിനെ കുവൈത്ത് മന്ത്രിസഭ ചുമതലപ്പെടുത്തി.

സര്‍വീസസ്, മെയ്ന്റനന്‍സ്, ശുചീകരണം, ഓപറേഷന്‍സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ കരാറുകള്‍ ദീര്‍ഘിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് മന്ത്രിസഭ നിര്‍ദ്ദേശം നല്‍കി. കൊറോണ വൈറസ് കാരണം ആഭ്യന്തര- വിദേശ ചിലവഴിക്കലില്‍ വലിയ മാറ്റം വരുത്തുന്നതിന് പൊതുകട കരട് നിയമത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല ധനകാര്യ- എക്‌സിക്യൂട്ടീവ് കമ്മിറ്റികളെ മന്ത്രിസഭ നിയോഗിച്ചു.