ഇറാഖ് അധിനിവേശത്തിന്റെ 30 വര്‍ഷം ആചരിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇറാഖ് സേന കുവൈത്ത് പിടിച്ചെടുത്തതിന്റെ 30ാം വാര്ഷികം ആചരിച്ച് കുവൈറ്റ്. ദുരിതമാണ് അധിനിവേശം സൃഷ്ടിച്ചതെങ്കിലും ഇച്ഛാശക്തിയോടെ ഇറാഖി സേനയെ പരാജയപ്പെടുത്തിയതിന്റെ ഓര്മ്മ കൂടിയാണിത്. വേദനയും
 

കുവൈറ്റ് സിറ്റി: ഇറാഖ് സേന കുവൈത്ത് പിടിച്ചെടുത്തതിന്റെ 30ാം വാര്‍ഷികം ആചരിച്ച് കുവൈറ്റ്. ദുരിതമാണ് അധിനിവേശം സൃഷ്ടിച്ചതെങ്കിലും ഇച്ഛാശക്തിയോടെ ഇറാഖി സേനയെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മ കൂടിയാണിത്.

വേദനയും മുറിവുകളും തരണം ചെയ്യുന്നതിനെയും മാപ്പ് നല്‍കുന്നതിന്റെ മഹാമനസ്‌കതയെയും ഇത് അടയാളപ്പെടുത്തുന്നു. ഇതിന്റെ ഉത്തമ നിദര്‍ശനമായിരുന്നു അമീര്‍ ശൈഖ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 19ന് ഇറാഖ് സന്ദര്‍ശിച്ചത്.

1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖി സേന കുവൈറ്റിലേക്ക് കടന്നത്. ഭരണകൂടത്തെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം.