ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനസർവീസ് വീണ്ടും ആരംഭിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനസർവീസ് പുനരാരംഭിച്ചു. കുവൈറ്റ് എയർവെയ്സ്, ജസീറ വിമാനങ്ങളാണ് ഡൽഹി വിജയവാഡ എന്നിവിടങ്ങളിലേക്ക് ചാർട്ടേർഡ് സർവീസ് നടത്തിയത്. ഇന്ത്യയും കുവൈത്തും
 

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനസർവീസ് പുനരാരംഭിച്ചു.

കുവൈറ്റ് എയർവെയ്‌സ്, ജസീറ വിമാനങ്ങളാണ് ഡൽഹി വിജയവാഡ എന്നിവിടങ്ങളിലേക്ക് ചാർട്ടേർഡ് സർവീസ് നടത്തിയത്. ഇന്ത്യയും കുവൈത്തും തമ്മില്‍ ഉണ്ടാക്കിയ താൽക്കാലിക എയർ സർവീസ് എഗ്രിമെന്റിന്റെ ഭാഗമായാണ് സർവീസുകൾ പുനരാരംഭിച്ചത്.

രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനസർവീസ് പുനരാരംഭിച്ചത്. കുവൈത്ത് എയർവെയ്‌സ് വിമാനം ദില്ലിയിലേക്കും ജസീറ എയർവെയ്‌സ് വിജയവാഡയിലേക്കും ആണ് ഇന്ന് രാവിലെ യാത്രയായത്.

കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വാണിജ്യ വിമാനസർവീസ് പുനരാരംഭിച്ചെങ്കിലും ഇന്ത്യയിലേക്കും തിരിച്ചും സർവീസുകൾ ഇല്ല.