വിസാ സേവനങ്ങള്‍ ഓണ്‍ലൈനിലാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: വിവിധ വിസാ സേവനങ്ങള് ഓണ്ലൈനില് ലഭ്യമാക്കി ആഭ്യന്തര മന്ത്രാലയം. ഒരു പാസ്സ്പോര്ട്ടില് നിന്ന് റസിഡന്സി മറ്റൊരു പാസ്സ്പോര്ട്ടിലേക്ക് മാറ്റല്, പേരുമാറ്റം, കുടുംബ വിസ പുതുക്കല്,
 

കുവൈത്ത് സിറ്റി: വിവിധ വിസാ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി ആഭ്യന്തര മന്ത്രാലയം. ഒരു പാസ്സ്‌പോര്‍ട്ടില്‍ നിന്ന് റസിഡന്‍സി മറ്റൊരു പാസ്സ്‌പോര്‍ട്ടിലേക്ക് മാറ്റല്‍, പേരുമാറ്റം, കുടുംബ വിസ പുതുക്കല്‍, സ്‌പോണ്‍സര്‍മാരുടെ റസിഡന്‍സ് തുടങ്ങിയ സേവനങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകുക.

മാര്‍ച്ച് ആദ്യം പാര്‍പ്പിട കാലാവധി കഴിഞ്ഞവര്‍ക്ക് മാത്രമാണ് റസിഡന്‍സി പുതുക്കല്‍ സാധ്യമാകൂ. മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റസിഡന്‍സി, ഐ ടി- കമ്യൂണിക്കേഷന്‍ സെക്ടര്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.