2019 സെപ്റ്റംബര്‍ ഒന്നിന് ശേഷം കുവൈറ്റ് വിട്ട പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരാന്‍ അവസരം

കുവൈറ്റ്: 2019 സെപ്റ്റംബര് ഒന്നിന് ശേഷം കുവൈറ്റ് വിട്ട പ്രവാസികള്ക്ക് കുവൈറ്റിലേക്ക് തിരികെ വരാന് അവസരം. സാധുവായ താമസാനുമതി ഉള്ളവര്ക്കാണ് തിരികെ കുവൈറ്റിലേക്ക് വിമാനം കയറാന് ഡയറക്ടറേറ്റ്
 

കുവൈറ്റ്: 2019 സെപ്റ്റംബര്‍ ഒന്നിന് ശേഷം കുവൈറ്റ് വിട്ട പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരാന്‍ അവസരം. സാധുവായ താമസാനുമതി ഉള്ളവര്‍ക്കാണ് തിരികെ കുവൈറ്റിലേക്ക് വിമാനം കയറാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കുന്നത്.

ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു നിന്നാലും താമസാനുമതിയുണ്ടെങ്കിൽ യാത്ര അനുവദിക്കുമെന്നാണ് പുതിയ സർക്കുലർ.

കുവൈറ്റിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിർത്തിവച്ചതിനാൽ കുവൈറ്റിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന സാധുവായ റസിഡൻസ് വിസകളുള്ള പ്രവാസികൾക്ക് ആഭ്യന്തര മന്ത്രാലയം മെയ് മാസത്തിൽ ഇളവ് അനുവദിച്ചിരുന്നു.

കൊറോണ വൈറസ് പ്രതിസന്ധി മൂലം രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ആഭ്യന്തരമന്ത്രാലയം പുതിയ തീരുമാനം പുറപ്പെടുവിച്ചത്.