കുവൈത്തില്‍ കര്‍ഫ്യൂ സമയവും പൊതുഅവധിയും നീട്ടി; അമേരിക്കന്‍ സൈനിക താവളത്തില്‍ കോവിഡ് ബാധ

കുവൈത്ത് സിറ്റി: ഭാഗിക കര്ഫ്യൂ 16 മണിക്കൂറാക്കാനും ദേശീയ അവധി മെയ് 28 വരെ ദീര്ഘിപ്പിക്കാനും കുവൈത്ത് സര്ക്കാര് തീരുമാനിച്ചു. ഹോം ക്വാറന്റൈനും കര്ഫ്യൂവും ലംഘിക്കുന്നവരുടെ പേരുവിവരങ്ങള്
 

കുവൈത്ത് സിറ്റി: ഭാഗിക കര്‍ഫ്യൂ 16 മണിക്കൂറാക്കാനും ദേശീയ അവധി മെയ് 28 വരെ ദീര്‍ഘിപ്പിക്കാനും കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. ഹോം ക്വാറന്റൈനും കര്‍ഫ്യൂവും ലംഘിക്കുന്നവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താനും തീരുമാനമായി.

വൈകിട്ട് നാലിന് ആരംഭിക്കുന്ന കര്‍ഫ്യൂ രാവിലെ എട്ട് വരെയായിരിക്കും ഇനിയുണ്ടാകുക. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ അവധി മെയ് 28 വരെയായിരിക്കും. ഈദുല്‍ഫിത്വറും കഴിഞ്ഞ് മെയ് 31ന് പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് തീരുമാനം. ഏപ്രില്‍ 26 വരെയായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചത്.

അതിനിടെ, ആരിഫ്ജാനിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ 20ലേറെ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. താവളത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ കരാര്‍ കമ്പനിയുടെ ജീവനക്കാരനുമായി സൈനികര്‍ ഇടപഴകിയതിനെ തുടര്‍ന്നാണ് രോഗബാധയുണ്ടായത്. ഫിലിപ്പിനോ ആയ ഈ ജീവനക്കാരനെ ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.