കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഈ മാസം അവസാനത്തോടെ പിൻവലിക്കും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഭാഗിക കര്ഫ്യൂ ഈ മാസം അവസാനത്തോടെ പിൻവലിക്കും.കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ രാത്രി ഒൻപത് മുതൽ രാവിലെ മൂന്ന്
 

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഭാഗിക കര്‍ഫ്യൂ ഈ മാസം അവസാനത്തോടെ പിൻവലിക്കും.കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ രാത്രി ഒൻപത് മുതൽ രാവിലെ മൂന്ന് വരെയാണ് കർഫ്യൂ നിലവിലുള്ളത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങിൽ കൂടുതൽ ഇളവ് വരുത്തി കുവൈറ്റ്. മാര്‍ച്ച് മാസം മുതല്‍ ഘട്ടം ഘട്ടമായാണ് കുവൈറ്റിൽ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. രോഗ വ്യാപനം കുറയുന്നതിന്റെ അടിസ്ഥാനത്തില്‍ പല തവണയായി കര്‍ഫ്യൂ സമയം കുറച്ച് കൊണ്ടുവന്നിരുന്നു. നിലവിൽ രാത്രി ഒന്‍പത് മണി മുതൽ പുലര്‍ച്ചെ മൂന്ന് മണി വരെയാണ് കർഫ്യൂ നിലവിലുള്ളത്. ഇതാണ് ഈ മാസം അവസാനത്തോടെ ഇല്ലാതാകുന്നത്.