കുവൈത്തില്‍ ശമ്പളമില്ലാതെ പോര്‍ട്ടര്‍മാര്‍; ടിപ്സില്‍ കയ്യിട്ട് വാരി കരാര്‍ കമ്പനികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹകരണ സൊസൈറ്റികളിലെ പോര്‍ട്ടര്‍മാര്‍ കടുത്ത തൊഴില്‍ ചൂഷണത്തിന് ഇരകളാകുന്നു. ഇവര്‍ക്ക് മാസ ശമ്പളം കൊടുക്കുന്നില്ലെന്ന് മാത്രമല്ല, ടിപ് ആയി കിട്ടുന്നതില്‍ നിന്ന് മാസം
Nov 12, 2019, 16:19 IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹകരണ സൊസൈറ്റികളിലെ പോര്‍ട്ടര്‍മാര്‍ കടുത്ത തൊഴില്‍ ചൂഷണത്തിന് ഇരകളാകുന്നു. ഇവര്‍ക്ക് മാസ ശമ്പളം കൊടുക്കുന്നില്ലെന്ന് മാത്രമല്ല, ടിപ് ആയി കിട്ടുന്നതില്‍ നിന്ന് മാസം 60 ദീനാര്‍ വരെ ജോലിക്ക് വെച്ച കരാര്‍ കമ്പനികള്‍ ഇവരില്‍ നിന്ന് വാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
സാധനങ്ങള്‍ നിറച്ച ട്രോളികള്‍ കാഷ്യറുടെ സീറ്റ് മുതല്‍ ഉപഭോക്താക്കളുടെ കാര്‍ വരെ കൊണ്ടുപോകുന്നതാണ് ഇവരുടെ ജോലി. ഉപഭോക്താക്കള്‍ 50 ഫില്‍സ് മുതല്‍ ഒരു ദീനാര്‍ വരെ ടിപ് നല്‍കും. ഇങ്ങനെ വലിയൊരു തുക ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന ന്യായം ഉയര്‍ത്തിയാണ് മൂന്നാം കക്ഷി കരാര്‍ കമ്പനികള്‍ ഇവരില്‍ നിന്ന് പണം ഈടാക്കുന്നത്.