കുവൈത്തിലെ ജലീബിലും മഹ്ബൂലയിലും ഇളവുകള്‍ പ്രഖ്യാപിച്ചേക്കും
കുവൈത്ത് സിറ്റി: കോവിഡ്- 19 വ്യാപനം കാരണം അടച്ചുപൂട്ടിയ ജലീബ് അല്‍ ശുയൂഖിലും മഹ്ബൂലയിലും ചില ഇളവുകള്‍ കൊണ്ടുവരാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച ശേഷമായിരിക്കും രണ്ട് മേഖലകളിലും ഘട്ടംഘട്ടമായി ഇളവുകളുണ്ടാകുക.
നിലവില്‍ ജലീബ് അല്‍ ശുയൂഖിലെ പ്രവാസികളില്‍ അടിയന്തര ആവശ്യങ്ങളുള്ളവര്‍ക്കും മെഡിക്കല്‍ അപ്പോയ്ന്റ്മെന്റുകളുള്ളവര്ക്കും മറ്റ് പരിഗണനീയ ആവശ്യങ്ങളുള്ളവര്‍ക്കും എക്സിറ്റ് പെര്‍മിറ്റുകള്‍ നല്‍കുന്നുണ്ട്. ദൈനംദിന ജോലിയിലേര്‍പ്പെട്ട നിരവധി പ്രവാസികള്‍ക്ക് വരുമാനം നിലച്ചത് വലിയ പ്രശ്നമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ട് പ്രദേശങ്ങള്‍ക്കും സമീപത്ത് തന്നെ ഫീല്‍ഡ് ആശുപത്രികളും ക്വാറന്റൈന് സൗകര്യങ്ങളും ഏര്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.