കുവൈറ്റിൽ അതിവേഗ കോവിഡ് കണ്ടെത്തി; കനത്ത ജാഗ്രത

കുവൈറ്റ് സിറ്റി : രാജ്യത്ത് അതിവേഗ കോവിഡ് വൈറസ് ബാധ കണ്ടെത്തി ബ്രിട്ടനിൽ നിന്ന് വന്ന രണ്ട് സ്വദേശി വനിതകൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത് കൊറോണ വൈറസ്
 

കുവൈറ്റ് സിറ്റി : രാജ്യത്ത് അതിവേഗ കോവിഡ് വൈറസ് ബാധ കണ്ടെത്തി ബ്രിട്ടനിൽ നിന്ന് വന്ന രണ്ട് സ്വദേശി വനിതകൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത് കൊറോണ വൈറസ് വേരിയന്റ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബ്രിട്ടനിൽ നിന്ന് വിമാനത്തിൽ കയറുന്നതിനുമുമ്പ് രണ്ടുപേരും പിസിആർ പരിശോധന നടത്തിയെങ്കിലും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ മറ്റൊരു പിസിആർ പരിശോധനയിലാണ് ഇവർക്ക് വകഭേദ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് വക്താവ് ഡോ. അബ്ദുല്ല അൽ സനദ് സ്ഥിരീകരിച്ചു. ഇതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അൽ സനദ് മുന്നറിയിപ്പ് നൽകി.