കുവൈത്തില്‍ പാര്‍പ്പിട നിയമം ലംഘിച്ചവര്‍ക്ക് പിഴ നല്‍കാതെ അടുത്ത മാസം രാജ്യം വിടാം

കുവൈത്ത് സിറ്റി: ഏപ്രില് ഒന്നിനും മുപ്പതിനും ഇടയില് രാജ്യം വിടുന്ന പാര്പ്പിട നിയമ ലംഘകരെ പിഴയില് നിന്ന് ഒഴിവാക്കിയതായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്
 

കുവൈത്ത് സിറ്റി: ഏപ്രില്‍ ഒന്നിനും മുപ്പതിനും ഇടയില്‍ രാജ്യം വിടുന്ന പാര്‍പ്പിട നിയമ ലംഘകരെ പിഴയില്‍ നിന്ന് ഒഴിവാക്കിയതായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സ്വാലിഹ് അറിയിച്ചു. ഇങ്ങനെ രാജ്യം വിടുന്നവര്‍ക്ക് വീണ്ടും കുവൈത്തിലേക്ക് വരാം. അതേസമയം, ഇവര്‍ക്കെതിരെ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാനുള്ള മറ്റൊരു കാരണമുണ്ടാകരുത്.

ഏപ്രിലില്‍ രാജ്യം വിടുന്ന പ്രവാസികള്‍ക്ക് ഇതടക്കമുള്ള നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം വിടാന്‍ ഭരണപരമോ നീതിന്യായ പരമോ ആയ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റസിഡന്‍സ് അഫയേഴ്‌സുമായി പുനഃപരിശോധന നടത്താന്‍ അവസരമുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്താത്ത നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമ നടപടികളുണ്ടാകുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യും.