കുവൈത്തിൽ വിദേശികളുടെ റെസിഡൻസി പുതുക്കാൻ വാക്‌സിനേഷൻ നിർബന്ധമാക്കാൻ ആലോചന

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ താമസ രേഖ പുതുക്കുന്നതിനായി വാക്സിനേഷൻ നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നു അടുത്ത ക്യാബിനറ്റ് യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും. പ്രവാസികൾക്ക് പ്രതിരോധ
 

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ താമസ രേഖ പുതുക്കുന്നതിനായി വാക്‌സിനേഷൻ നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നു അടുത്ത ക്യാബിനറ്റ് യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും.

പ്രവാസികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ജൂൺ മുതൽ ആരംഭിക്കുമെന്നും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നും, സെപ്റ്റംബറിലെ സമയപരിധിക്കുശേഷം വാക്സിനേഷൻ ചെയ്തില്ലെങ്കിൽ റെസിഡൻസി പുതുക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.