കുവൈത്തിൽ പുതിയ നിബന്ധന; ഇഖാമ പുതുക്കാൻ വാക്സീൻ നിർബന്ധം

കുവൈത്ത് സിറ്റി∙ വിദേശികളുടെ താമസാനുമതിരേഖ (ഇഖാമ) പുതുക്കുന്നത് 2 ഡോസ് വാക്സീൻ സ്വീകരിച്ചതുമായി ബന്ധപ്പെടുത്തും. ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. അതേസമയം വിദേശികൾക്ക് തൊഴിൽ/ സന്ദർശക
 

കുവൈത്ത് സിറ്റി∙ വിദേശികളുടെ താമസാനുമതിരേഖ (ഇഖാമ) പുതുക്കുന്നത് 2 ഡോസ് വാക്സീൻ സ്വീകരിച്ചതുമായി ബന്ധപ്പെടുത്തും. ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. അതേസമയം വിദേശികൾക്ക് തൊഴിൽ/ സന്ദർശക വീസ അനുവദിക്കാൻ ആലോചനയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിലുള്ള സാഹചര്യം അനുകൂ‍ലമല്ല. ഓഗസ്റ്റ് 1 മുതൽ പ്രവേശനം ലഭിക്കുന്ന വിദേശികൾ സാധുതയുള്ള ഇഖാമയുള്ളവരും കുവൈത്ത് അംഗീകരിച്ച വാക്സീൻ കുത്തിവച്ചവരും മാത്രമായിരിക്കുമെന്നും വ്യക്തമാക്കി.

അതേസമയം വാക്സീൻ എടുത്തവർക്ക് മാത്രം കുവൈത്തിൽ പ്രവേശനം എന്ന സർക്കാർ തീരുമാനത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ഇളവുണ്ടെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ‌റ് ഓഫീസസ് യൂണിയൻ അറിയിച്ചു.