കുവൈത്തില്‍ കര്‍ഫ്യൂ ലംഘനം വര്‍ധിച്ചു

കുവൈത്ത് സിറ്റി: ഏപ്രില് ആദ്യം മുതല് മെയ് ഏഴ് വരെ കര്ഫ്യൂ ലംഘിച്ചതിന് പിടിയിലായത് 230ലേറെ പേര്. ഇവരിലധികവും കുവൈത്തികളാണ്. അറസ്റ്റിലായവരില് കൂടുതല് ഹവാലി, അല് ജഹ്റ
 

കുവൈത്ത് സിറ്റി: ഏപ്രില്‍ ആദ്യം മുതല്‍ മെയ് ഏഴ് വരെ കര്‍ഫ്യൂ ലംഘിച്ചതിന് പിടിയിലായത് 230ലേറെ പേര്‍. ഇവരിലധികവും കുവൈത്തികളാണ്.

അറസ്റ്റിലായവരില്‍ കൂടുതല്‍ ഹവാലി, അല്‍ ജഹ്‌റ ഗവര്‍ണറേറ്റുകളിലാണ്. അതേസമയം, മെയ് മാസത്തില്‍ കൂടുതല്‍  ലംഘനമുണ്ടായത് അഹ്മദി, ഫര്‍വാനിയ്യ ഗവര്‍ണറേറ്റുകളിലാണ്. മെയ് ആദ്യം മുതല്‍ ലംഘകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അഹ്മദി ഗവര്‍ണറേറ്റില്‍ മാത്രം 23 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ 22 പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി പേരെ നാടുകടത്തിയിട്ടുണ്ട്.

അറസ്റ്റിലായ കുവൈത്തികളെ ആയിരം ദീനാറിന്റെ ജാമ്യത്തിനാണ് മോചിപ്പിക്കുന്നത്. ജയിലില്‍ കോവിഡ് വ്യാപനം ഭയന്നാണ് കുവൈത്തികളെ ജാമ്യത്തില്‍ വിടുന്നത്. ആളെക്കൂട്ടിയതിനും വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചതിനുമാണ് അധിക കുവൈത്തികളും അറസ്റ്റിലായത്.