കുവൈത്തില്‍ കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരന് കോവിഡ്

കുവൈത്ത് സിറ്റി: കുവൈത്തില് അല് സുര്റ കോപറേറ്റീവ് സൊസൈറ്റിയുടെ ഒരു ശാഖയിലെ ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിനെ തുടര്ന്ന് ഈ ശാഖ അടച്ചു. താമസ സ്ഥലത്ത്
 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അല്‍ സുര്‍റ കോപറേറ്റീവ് സൊസൈറ്റിയുടെ ഒരു ശാഖയിലെ ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഈ ശാഖ അടച്ചു. താമസ സ്ഥലത്ത് നിന്നാണ് ജീവനക്കാരന് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.

 

ബ്ലോക്ക് 2ലെ ബ്രാഞ്ചിലെ ജീവനക്കാരനാണ് രോഗമുണ്ടായത്. അതിനിടെ, രാജ്യത്ത് 93 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവുമുണ്ടായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ മൊത്തം എണ്ണം 1751 ആയി. ആറ് പേരാണ് മരിച്ചത്. 34 രോഗികള്‍ ഐ സി യുവിലുണ്ട്. ബംഗ്ലാദേശി പ്രവാസിയാണ് ഒടുവില്‍ മരിച്ചത്.