കുവൈത്ത് വിമാനത്താവളത്തിലെ ജീവനക്കാര്‍ പണിമുടക്കി

കുവൈത്ത് സിറ്റി: മികച്ച തൊഴില് സാഹചര്യം നല്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാര് ഇന്നലെ ഒരു മണിക്കൂര് സമരം നടത്തി. പ്രശ്നം പരിഹരിച്ചില്ലെങ്കില് വരും ദിവസങ്ങളില്
 

കുവൈത്ത് സിറ്റി: മികച്ച തൊഴില്‍ സാഹചര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാര്‍ ഇന്നലെ ഒരു മണിക്കൂര്‍ സമരം നടത്തി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സമരമുണ്ടാകുമെന്ന് ജീവനക്കാര്‍ അറിയിച്ചു.

വിമാന സര്‍വീസിനെ സമരം ബാധിച്ചില്ലെന്ന് അധികൃതര്‍ പറയുമ്പോള്‍ ആറ് വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചെന്ന് തൊഴിലാളി യൂണിയന്‍ അവകാശപ്പെട്ടു.