കുവൈറ്റില്‍ 770 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 65149 ആയി

കുവൈറ്റ് : കുവൈറ്റില് 770 പേര്ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 65149 ആയി .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 624
 

കുവൈറ്റ്‌ : കുവൈറ്റില്‍ 770 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 65149 ആയി .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 624 പേർ രോഗമുക്തി നേടി. 519 സ്വദേശികൾക്കും 251 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

236 കേസുകൾ അൽ അഹ്മദി, 196 കേസുകൾ അൽ ജഹ്‌റ , അൽ ഫർവാനിയ ആരോഗ്യ മേഖലയിൽ 143, ,ഹവാലി ആരോഗ്യ മേഖലയിൽ 132 കേസുകളും , ക്യാപിറ്റൽ ഹെൽത്ത് മേഖലയിൽ 63 കേസുകളും റിപ്പോർട്ട് ചെയ്തു.