വിസക്കച്ചവടം നടത്തുന്ന കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും താക്കീതുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ഫ്രീ വിസ എന്ന പേരില് വിസക്കച്ചവടം നടത്തുന്ന കമ്പനികള്ക്കും ജീവനക്കാര്ക്കും ശക്തമായ മുന്നറിയിപ്പുമായി തൊഴില് മന്ത്രി മറിയം അല് അഖീല്. ഇത്തരം വിസയില് ജോലി
 

കുവൈത്ത് സിറ്റി: ഫ്രീ വിസ എന്ന പേരില്‍ വിസക്കച്ചവടം നടത്തുന്ന കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ശക്തമായ മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രി മറിയം അല്‍ അഖീല്‍. ഇത്തരം വിസയില്‍ ജോലി ചെയ്യുന്നവരെ പിടികൂടിയാല്‍ അവരെ പാര്‍പ്പിക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള മുഴുവന്‍ തുകയും ഇത്തരം കമ്പനികളില്‍ നിന്ന് ഇടാക്കും.

 

തൊഴിലാളികളുടെ അവകാശം ഹനിക്കുന്ന കമ്പനികളുടെ കേസുകള്‍ ക്രിമിനല്‍ കുറ്റത്തിന് പബ്ലിക് പ്രോസിക്യൂഷനിലേക്ക് നേരിട്ട് കൈമാറും. മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടുവെന്ന് സംശയിക്കുന്ന കമ്പനികളുടെ ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷന് നേരിട്ട് കൈമാറാന്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയെ ഏല്‍പ്പിച്ചിട്ടുണ്ട്. വിസാ കച്ചവടത്തില്‍ ഏര്‍പ്പെട്ടവരുടെ പദവിയോ സ്ഥാനമോ എന്തുതന്നെയായാലും അതൊന്നും പരിഗണിക്കാതെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി അല്‍ അഖീല്‍ അറിയിച്ചു.