ഹോം › ഗൾഫ്

പുതിയ മാധ്യമ നിയമം അവസാനഘട്ടത്തിലെന്ന് കുവൈറ്റ് മന്ത്രി

By News Desk · 29 Jan 2025, 11:52 AM

കുവൈറ്റ് സിറ്റി: രാജ്യത്തെ മാധ്യമങ്ങള്‍ക്കായുള്ള പുതിയ മാധ്യമ നിയമം അതിന്റെ അവസാനഘട്ടത്തിലാണെന്ന് കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ മുത്തൈരി വെളിപ്പെടുത്തി. ഉത്തരവാദ മാധ്യമപ്രവര്‍ത്തനവും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കാനാണ് നിയമം കൊണ്ടുവരുന്നത്. അധികം വൈകാതെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാവും. മാധ്യമപ്രവര്‍ത്തനത്തിന് ആവശ്യമായ ഇടം ഒരുക്കാനാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. അറബ് ക്യാപിറ്റല്‍ ഓഫ് കള്‍ചര്‍ ആന്റ് മീഡിയ 2025ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടാത്ത വിധത്തില്‍ മാധ്യമപ്രവര്‍ത്തനത്തെ പുനര്‍നിര്‍വചിക്കാനാണ് നിയമം കൊണ്ടുവരുന്നത്. രണ്ട് കേസുകളില്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവും പിഴയും ശിക്ഷയായി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. അത് യാതൊരു വിധത്തിലും ഒഴിവാക്കാന്‍ സാധിക്കാത്ത ഘട്ടത്തിലാണ്. പ്രവാചകനെ അപമാനിക്കുക, ഭരണകൂടത്തിന്റെ മാനം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രസീദ്ധീകരിക്കുക എന്നിവയാണിവയെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›