മൂന്നാമത്തെ ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ് ഷാർജ ഗവൺമെൻറിന് കീഴിലുള്ള ലേബർ സ്റ്റാന്റേർഡ്സ് ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ മൂന്നാമത് ലേബർ സ്പോർട്സ് ടൂർണമെന്റ് രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു.
 

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

ഷാർജ ഗവൺമെൻറിന് കീഴിലുള്ള ലേബർ സ്റ്റാന്റേർഡ്‌സ് ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ മൂന്നാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. ഫുഡ്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഹോക്കി, ബാസ്‌കറ്റ് ബോൾ എന്നീ ഇനങ്ങളിലായി തീപാറുന്ന മത്സരങ്ങളാണ് അരങ്ങേറിയത്.

ഷാർജ വിമാനത്താവളത്തിന് എതിർവശത്തുള്ള ഷാർജ നാഷണൽ പാർക്കിന് സമീപത്തെ ഷാർജ സ്‌പോർട്‌സ് കൗൺസിൽ പ്ലേഗ്രൗണ്ടുകളിലാണ് ലേബർ സ്‌പോർട്‌സ് ടൂർണമെൻറ് നടക്കുന്നത്.

ഷാർജ മുനിസിപ്പാലിറ്റി, ഫാൽക്കൺ പാക്ക്, ഫാസ്റ്റ് ബിൽഡിങ് കൺസ്ട്രക്ഷൻ, അഡ്‌നോക്, ഹമരിയ മുനിസിപ്പാലിറ്റി, അൽ ഫുറാത്, റീച്ച് ടാർഗറ്റ്, അറേബ്യൻ ഗൾഫ്, അൽ ഹജ്, അൽ മോമെയ്‌സ്, സ്മാർട്ട് ടെക്, ഒ.ബി.എസ്, ഇലവൻ ബ്രദേഴ്‌സ്, എമിരേറ്റ്‌സ് സ്റ്റീവ്‌ഡോറിങ്, യു.ഇ.എച്ച്.സി., ഷാർജ സ്‌ക്വാഡ്, അസ്റ്റിഗ്, മെഡ് ഫാർമ, ഡ്രാഗോൾസ്, അർമാഡോ, നെറ്റ് റിപ്പേഴ്‌സ്, എ.എഫ്.ഇ.പി.എൽ. എന്നീ ടീമുകളാണ് ആദ്യത്തെ ആഴ്ചയിലെ മത്സരങ്ങളിൽ പങ്കെടുത്തത്.

എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചരവരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ പതിമൂന്നിന് ആരംഭിച്ച ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് 2020 മാർച്ച് 27 വരെ നീണ്ടുനിൽക്കും. യു.എ.ഇ.യിലെ പുരുഷതൊഴിലാളികൾ ഉൾപ്പെട്ട ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്.

ടൂർണമെന്റിലെ വിജയികൾക്ക് 250, 000 ദിർഹം വിലമതിക്കുന്ന ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനങ്ങളും ലഭിക്കും. മത്സരിക്കുന്നവർക്കും മത്സരം വീക്ഷിക്കാനെത്തുന്നവർക്കും സമ്മാനങ്ങൾ നേടാനുള്ള അവസരവും ടൂർണമെന്റിൽ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രശസ്തരായ കളിക്കാരെ കാണാനും അവരോടൊപ്പം കളിക്കാനുമുള്ള അവസരവും ലഭിക്കും.