ശസ്ത്രക്രിയക്ക് വേണ്ടി ലിബിയന്‍ സയാമീസ് കുട്ടികള്‍ സഊദിയിലെത്തി

റിയാദ്: ലിബിയന് സയാമീസ് ഇരട്ടകള് ശസ്ത്രക്രിയക്ക് വേണ്ടി സഊദി അറേബ്യയിലെത്തി. സല്മാന് രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന് സല്മാന്റേയും നിര്ദേശപ്രകാരമാണ് ഇവര് റിയാദിലെത്തിയത്. റിയാദിലെ കിംഗ് അബ്ദുല്ല
 

റിയാദ്: ലിബിയന്‍ സയാമീസ് ഇരട്ടകള്‍ ശസ്ത്രക്രിയക്ക് വേണ്ടി സഊദി അറേബ്യയിലെത്തി. സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേയും നിര്‍ദേശപ്രകാരമാണ് ഇവര്‍ റിയാദിലെത്തിയത്. റിയാദിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രണ്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ഇരട്ടകളായ അഹ്മദിനെയും മുഹമ്മദിനെയും പ്രവേശിപ്പിച്ചത്.

സഊദി നാഷനല്‍ സയാമീസ് സെപ്പറേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഈ കുട്ടികളുടെ കേസ് വിശദമായി പഠിച്ചിരുന്നു. ലിബിയ നേരിടുന്ന അത്യന്തം പ്രയാസകരമായ സാഹചര്യങ്ങളെ മനസ്സിലാക്കിയാണ് സഊദി ഇതിന് മുന്നോട്ടുവന്നതെന്ന് രാജ്യത്തെ പ്രശസ്ത പീഡിയാട്രിക് സര്‍ജനും കിംഗ് സല്‍മാന്‍ ഹ്യൂമനിറ്റേറിയന്‍ എയ്ഡ്, റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ.അബ്ദുല്ല അല്‍ റബീഹ് പറഞ്ഞു. മക്കളുടെ കാര്യം പരിഗണിച്ചതില്‍ സഊദി നേതൃത്വത്തിന് മാതാപിതാക്കള്‍ നന്ദി രേഖപ്പെടുത്തി.