ഹോം › ഗൾഫ്

ചെറിയപെരുന്നാള്‍: യുഎഇയില്‍ ആറു ദിവസം അവധി ലഭിച്ചേക്കും

By News Desk · 03 Feb 2025, 06:02 PM

അബുദാബി: പരിശുദ്ധ റമദാന്‍ ആരംഭിക്കുന്നതിനെ ആശ്രയിച്ച് ആറു ദിവസംവരെ അവധി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്രത ദിനങ്ങള്‍ പൂര്‍ത്തിയായി മാര്‍ച്ച് 30, 31, ഏപ്രില്‍ ഒന്ന് എന്നീ ഏതെങ്കിലും ഒരു ദിവസമാണ് ചെറിയപെരുന്നാള്‍ വരുന്നതെങ്കില്‍ ആഴ്ച അവധി ദിനങ്ങളും ഇതോട് ചേരുന്നതോടെയാണ് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അഞ്ചു മുതല്‍ ആറു ദിവസംവരെ അവധി ലഭിക്കാന്‍ അവസരം ഉണ്ടാവുക. എല്ലാ വര്‍ഷവും റമദാന്‍ 30 മുതല്‍ ശവ്വാല്‍ മൂന്നുവരെയാണ് നാലു ദിവസം യുഎഇയില്‍ അവധി നല്‍കിവരുന്നത്. ഇതോടൊന്നിച്ച് ആഴ്ച അവധി ദിനങ്ങളായ ശനിയും ഞായറും ചേര്‍ന്നു വന്നാലാണ് ആറു ദിവസം അവധിയായി ലഭിക്കുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›