ഹോം › ഗൾഫ്

ലഫ്. നൗഫ് അല്‍ ബലൂഷിക്ക് യുകെ ഡിഫന്‍സ് അക്കാദമിയുടെ മാസ്റ്റേഴ്‌സ്

By News Desk · 06 Jan 2025, 04:29 PM

ദുബൈ: യുകെ ഡിഫന്‍സ് അക്കാദമിയില്‍നിന്നും മാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ സ്വദേശി വനിതയായി ലഫ്. നൗഫ് അല്‍ ബലൂഷി. ദുബൈ പൊലിസിന്റെ യുഎഎസ്‌സി(അണ്‍മാന്‍ഡ് ഏരീയല്‍ സിസ്റ്റംസ് സെന്റര്‍)യുടെ ലഫ്റ്റ്‌നന്റ് ആയ നൗഫ് അല്‍ ബലൂഷിക്കാണ് ഈ അപൂര്‍വനേട്ടം. യുകെയിലെ ക്രാന്‍ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് എഞ്ചിനീയറിങ് ഡിസൈന്‍ ആന്‍ സിമുലേഷന്‍ ഓഫ് ഡിഫന്‍സ് സിസ്റ്റത്തില്‍ നൗഫ് മാസ്റ്റേഴ്‌സ് നേടിയത്. യുഎഇ പൊലിസിലേയോ, സുരക്ഷാ മേഖലയിലേയോ ഒരു വ്യക്തിക്ക് ആദ്യമായാണ് ഈ ബഹുമതി ലഭിക്കുന്നത്. യുഎഇ മിലിട്ടറിയിലെ ഓഫീസര്‍മാര്‍, ടെക്‌നികല്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവരെ പ്രതിരോധ സംവിധാനത്തെക്കുറിച്ചും അവയ്ക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കലുമെല്ലാമാണ് ഈ ബിരുദാനന്തര ബിരുദത്തിലൂടെ നൗഫിന് ചെയ്യാനാവുക. ഖലീഫ യൂണിവേഴ്‌സിറ്റിയില്‍നിന്നും എയ്‌റോസ്‌പെയ്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുള്ള ഇവര്‍ ദുബൈ പൊലിസിന്റെ ഡ്രോണ്‍ നെറ്റ്‌വര്‍ക്ക് പ്രൊജക്ടിന്റെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›