ഹോം › ഗൾഫ്

ലുലു റീട്ടെയില്‍ ട്രെയിഡിങ് ആരംഭിച്ചു

By News Desk · 14 Nov 2024, 11:48 PM

അബുദാബി: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലുവിന്റെ ലുലു റീട്ടെയില്‍ ഹോള്‍ഡിങ്‌സ് പിഎല്‍സിയുടെ ട്രെയിഡിങ് അബുദാബിയില്‍ ഇന്നു മുതല്‍ ആരംഭിച്ചു. വലുതും വേഗത്തില്‍ വളരുന്നതുമായ പാന്‍ ജിസിസി കമ്പനിയായ ലുലുവിന്റെ ഓഹരി വിപണിയിലെ വ്യാപാരത്തിനാണ് ഐപിഓക്ക് ശേഷം ലുലു എന്ന പേരില്‍ ഇന്ന് അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍(എഡിഎക്‌സ്) തുടക്കമായിരിക്കുന്നത്. മലയാളിയായ എം എ യുസഫലി നേതൃത്വം നല്‍കുന്ന വ്യാപാര ശൃംഖലയാണ് ലുലു. ഐപിഒയിലൂടെ 6.32 ബില്യണ്‍ ദിര്‍ഹമാണ് ലുലു സമാഹരിച്ചത്. 2024ല്‍ എഡിഎക്‌സ് കണ്ട ഏറ്റവും വലിയ ഓഫറിങ് ആയിരുന്നു ലുലു റീട്ടെയിലിന്റേത്. യുഎഇ സര്‍ക്കാരിന് കീഴിലല്ലാത്ത ഒരു സ്ഥാപനം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നേടുന്ന ഏറ്റവും വലിയ സബ്‌സ്‌ക്രിപ്ഷനായിരുന്നു ഇത്. വില്‍പനക്ക് വെച്ചതിലും 25 ഇരട്ടിയായിരുന്നു ലുലു ഓഹരികള്‍ക്കായുള്ള ആവശ്യക്കാര്‍. പ്രാദേശികമായും മേഖലാപരമായും രാജ്യാന്തര തലത്തിലുമുള്ള നിക്ഷേപകരായിരുന്നു ലുലു റീട്ടെയില്‍ ഓഹരി സ്വന്തമാക്കാന്‍ മത്സരിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#lulu#retail trading

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›