ഹോം › ഗൾഫ്

അല്‍ സില ബീച്ചില്‍ മറൈന്‍ ഫെസ്റ്റിവലിന് തുടക്കമായി

By News Desk · 06 Dec 2024, 10:40 AM

അബുദാബി: നാലാമത് അല്‍ സില മറൈന്‍ ഫെസ്റ്റിവലിന് തുടക്കമായതായി അധികൃതര്‍ അറിയിച്ചു. അല്‍ ദഫ്‌റ മേഖലയിലെ അല്‍ സില ബീച്ചിലാണ് എട്ടാം തിയതിവരെ നീണ്ടുനില്‍ക്കുന്ന മറൈന്‍ ഫെസ്റ്റിന് തുടക്കമായിരിക്കുന്നത്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയും അബുദാബി മറൈന്‍ സ്‌പോട്‌സ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയുടെ ഇമറാത്തി പാരമ്പര്യവും സമുദ്ര മരൂഭൂ പൈതൃകങ്ങളും പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആധുനികവും പരമ്പരാഗതവുമായ 73 മറൈന്‍ മത്സരങ്ങളാണ് ഫെസ്റ്റിന്റെ ഹൈലൈറ്റ്. ഇതോടൊപ്പം പൈതൃകം വളിച്ചോതുന്ന മത്സരയിനങ്ങള്‍, സ്‌പോട്‌സ് റേസുകള്‍ എന്നിവയും നടക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Marine Festival

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›