{"vars":{"id": "89527:4990"}}

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; 23 കോടി രൂപ വിലവരുന്ന സ്വർണം കവർന്ന സംഘം പിടിയിൽ

 

ഒമാനിൽ വൻ ജ്വല്ലറി കവർച്ച നടത്തിയ രണ്ട് യൂറോപ്യൻ പൗരൻമാർ പിടിയിൽ. 23 കോടിയിലധികം രൂപ വില വരുന്ന സ്വർണമാണ് കൊള്ള സംഘം ജ്വല്ലറി ഭിത്തി തുരന്ന് കവർന്നത്. പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് സ്വർണവും പണവും കണ്ടെത്തി

ടൂറിസ്റ്റ് വിസയിൽ ഒമാനിലെത്തിയാണ് ഇവർ കവർച്ച നടത്തിയത്. മസ്‌കറ്റ് ഗവർണറേറ്റിൽ അൽ ഖുബ്‌റ എന്ന പ്രദേശത്തായിരുന്നു മോഷണം. ജ്വല്ലറിക്ക് സമീപത്ത് മുറിയെടുത്താണ് മോഷണം പ്ലാൻ ചെയ്തത്. ജ്വല്ലറിയുടെ ചുമർ തുരന്ന് പുലർച്ചെയോടെ അകതത്ത് കയറുകയായിരുന്നു

വിവരം ലഭിച്ചതോടെ സ്ഥലത്ത് എത്തിയ പോലീസ് പ്രതികളെ പിടികൂടി. ഒരു മില്യൻ ഒമാനി റിയാലോളം വരുന്ന ആഭരണവും പണവുമാണ് ഇവർ കവർച്ച നടത്തിയത്.