യു എ ഇയിലെ കോവിഡ് പോരാട്ടത്തില്‍ സജീവ പങ്കാളിയായി ടീച്ചറമ്മയുടെ മകന്‍

അബുദബി: കൊറോണവൈറസ് വ്യാപനം തടഞ്ഞുനിര്ത്തിയതില് ലോകത്തിന് മാതൃകയാണ് കൊച്ചുകേരളം. ഈ പോരാട്ടത്തിന് നേതൃത്വം നല്കുന്ന ആരോഗ്യ വകുപ്പിനെ നയിക്കുന്ന മലയാളിയുടെ സ്വന്തം ടീച്ചറമ്മ കെ കെ ശൈലജയുടെ
 

അബുദബി: കൊറോണവൈറസ് വ്യാപനം തടഞ്ഞുനിര്‍ത്തിയതില്‍ ലോകത്തിന് മാതൃകയാണ് കൊച്ചുകേരളം. ഈ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന ആരോഗ്യ വകുപ്പിനെ നയിക്കുന്ന മലയാളിയുടെ സ്വന്തം ടീച്ചറമ്മ കെ കെ ശൈലജയുടെ മകന്‍ യു എ ഇയിലെ കോവിഡ് പോരാട്ടത്തില്‍ മുന്നണിയിലുണ്ട്. അബുദബിയിലെ ആരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ പ്രധാന പങ്കുവഹിക്കുകയാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ മകന്‍ കെ കെ ശോഭിത്ത്.

ഇരുന്നൂറോളം കോവിഡ് രോഗികളെ ചികിത്സിക്കുന്ന അബുദബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ശോഭിത്ത്. പി പി ഇ ധരിച്ച് ടെക്‌നീഷ്യന്മാര്‍ക്കൊപ്പം ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി ഇടക്കിടെ സന്ദര്‍ശിക്കുക അടക്കമുള്ളതാണ് അദ്ദേഹത്തിന്റെ ജോലി. ഭാര്യ സിഞ്ചുവിനും മകള്‍ നിരലിനുമൊപ്പം അബുദബിയിലാണ് ശോഭിത്ത് താമസിക്കുന്നത്.