ഹോം › ഗൾഫ്

മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

By News Desk · 02 Jan 2025, 12:12 PM

അല്‍ ഐന്‍: രാജ്യത്ത് മൂടിക്കെട്ടിയ കാലാവസ്ഥയാവും അനുഭവപ്പെടുകയെന്നും മഴക്ക് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കും കിഴക്കും തീരദേശങ്ങളിലുമാണ് മേഘാവൃതമായ കാലാവസ്ഥ കൂടുതലായി അനുഭവപ്പെടുക. ചില പ്രദേശങ്ങളില്‍ മഴപെയ്യും. കാറ്റിനും സാധ്യതയുണ്ട്. കടലിലും കടല്‍ത്തീരങ്ങളിലുമാവും കാറ്റുണ്ടാവുക. കാറ്റിനൊപ്പം മണ്ണും പൊടിയും ഉയര്‍ന്നുപറക്കുമെന്നതിനാല്‍ ദൂരക്കാഴ്ച കുറയും. ഇതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പുലര്‍ത്തണം. അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. ഒമാന്‍ കടലും സമാനമായ അവസ്ഥയിലാവും. കടലില്‍ ഇറങ്ങുന്നതും നീന്താന്‍ ശ്രമിക്കുന്നതുമെല്ലാം അപകടങ്ങള്‍ക്കിടയാക്കിയേക്കും. അന്തരീക്ഷ ഈര്‍പം 80 ശതമാനമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 21 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Al Ain

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›