ഹോം › ഗൾഫ്

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ദുരുപയോഗം; അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി

By News Desk · 25 Dec 2024, 04:18 PM

റിയാദ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നിയമ നടപടികള്‍ ആരംഭിച്ചതായി സഊദി അധികൃതര്‍ വെളിപ്പെടുത്തി. രാജ്യത്തെ നിയമങ്ങളെ വകവെക്കാതെ സോഷ്യല്‍ മീഡിയയില്‍ രോഗികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് അടക്കമുള്ള നിയമലംഘനങ്ങള്‍ക്കാണ് റിയാദിലെയും കിഴക്കന്‍ പ്രവിശ്യകളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ആരംഭിക്കാന്‍ ഒരുങ്ങുന്നതെന്ന് സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘകര്‍ക്ക് സൈബര്‍ ക്രൈം വിരുദ്ധ നിയമപ്രകാരം അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍വരെ പിഴയുമാണ് ചുമത്തുകയെന്നും മന്ത്രാലയം അറിയിച്ചു. പൊതുമൂല്യങ്ങളോ, രാജ്യത്തെ ധാര്‍മികതയെയോ ലംഘിക്കുന്നവര്‍ക്കാണ് ശിക്ഷ ചുമത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Ministry of Health#Riyadh#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›