ഹോം › ഗൾഫ്

മൊബൈല്‍ നമ്പര്‍ ലേലത്തില്‍ പോയത് ഒമ്പത് കോടിക്ക്

By News Desk · 22 Feb 2025, 01:19 PM

മസ്‌കറ്റ്: വോഡഫോണിന്റെ സിം കാര്‍ഡ് ലേലത്തില്‍ പോയത് ഒമ്പത് കോടി ഇന്ത്യന്‍ രൂപക്ക്. ലേലത്തില്‍ ലഭിച്ച മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വോഡഫോണ്‍ അധികൃതര്‍ അറിയിച്ചു. 7777 7777 എന്ന നമ്പര്‍ ആണ് 4,29,500 ഒമാനി റിയാലിന് (9,64,76,649.14 ഇന്ത്യന്‍ രൂപ) ലേലത്തില്‍ പോയത്. ഒമാനില്‍ ഒരു മൊബൈല്‍ നമ്പറിനു ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണിത്. ഒമാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയാണ് ലേല വിവരം വെളിപ്പെടുത്തിയത്. ഡയമണ്ട് ഗോള്‍ഡ് നമ്പറുകള്‍ ഉള്‍പ്പെട്ട ആറെണ്ണമാണ് ലേലത്തില്‍ വച്ചത്. ഇവയില്‍ നിന്ന് ലഭിച്ച മുഴുവന്‍ വരുമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›