ഹോം › ഗൾഫ്

പണം രക്തത്തിന് പകരമാകില്ല: നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി തലാലിന്റെ സഹോദരന്റെ പരസ്യ പ്രതികരണം

By MJ Desk · 16 Jul 2025, 04:57 PM

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. ഒരു തരത്തിലുമുള്ള സമ്മർദത്തിന് വഴങ്ങില്ലെന്ന് സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. ഒത്തുതീർപ്പിനില്ല, ദയാധനം വേണ്ടെന്നും അബ്ദുൽ ഫത്താഹ് പറഞ്ഞു. കുടുംബത്തിലെ പലരും നിമിഷപ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സഹോദരന്റെ പരസ്യ പ്രതികരണം. പലതരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സമ്മർദത്തിന് വഴങ്ങില്ലെന്നും അബ്ദുൽ ഫത്താഹ് വ്യക്തമാക്കി തങ്ങളുടെ ആവശ്യം നീതി മാത്രമാണ്. സത്യം മറക്കപ്പെടുന്നില്ല. പണം രക്തത്തിന് പകരമാകില്ല. എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി കുറിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›