ഹോം › ഗൾഫ്

കൊലപാതകം; കുവൈറ്റ് അഞ്ചുപേരെ തൂക്കിലേറ്റി

By News Desk · 20 Jan 2025, 02:02 PM

കുവൈറ്റ് സിറ്റി: കൊലപാതകവുമായി ബന്ധപ്പെട്ട് സ്വദേശി വനിതയടക്കം അഞ്ചുപേരെ തൂക്കികൊന്നതായി കുവൈറ്റ് അധികൃതര്‍ വെളിപ്പെടുത്തി. ഇന്നലെ രാവിലെയാണ് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടത്താന്‍ പ്രഖ്യപിച്ച വധശിക്ഷ പിന്നീട് മാറ്റിവെക്കുകയായിരുന്നു. സുഹൃത്തിനെ കൊന്ന കേസിലാണ് കുവൈറ്റി വനിതക്ക് കൊലക്കയര്‍ ലഭിച്ചത്. ക്രിമിനല്‍, അപ്പീല്‍, കാസേഷന്‍ കോടതികളെല്ലാം വധശിക്ഷ ശരിവച്ചതോടെയാണ് എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ച് തൂക്കിലേറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. മൊത്തം എട്ടുപേരെ തൂക്കിലേറ്റാനായിരുന്നു ജയില്‍ അധികൃതര്‍ ഒരുക്കങ്ങള്‍ നടത്തിയത്. എന്നാല്‍ അവസാന മണിക്കൂറുകളില്‍ ഇവരില്‍ മൂന്നുപേര്‍ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കിയതോടെര്‍ കൊലക്കയര്‍ ഒഴിവായിക്കിട്ടുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›