ഹോം › ഗൾഫ്

നാഷ്ണല്‍ ബാങ്ക് ഓഫ് ഫുജൈറക്ക് 85.01 കോടി ലാഭം

By News Desk · 30 Jan 2025, 01:40 PM

അബുദാബി: എന്‍ബിഎഫ്(നാഷ്ണല്‍ ബാങ്ക് ഓഫ് ഫുജൈറക്ക് കഴിഞ്ഞ വര്‍ഷം 85.01 കോടി ദിര്‍ഹം ലാഭം ലഭിച്ചു. നികുതിയെല്ലാം കഴിച്ചുള്ളതാണ് ഈ ലാഭക്കണക്കെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. 2023ഉം ആയി താരതമ്യപ്പെടുത്തുമ്പോഴാണ് എന്‍ബിഎഫ് വലിയ ലാഭമുണ്ടാക്കിയിരിക്കുന്നത്. ബാങ്കിന്റെ ബിസിനസിലുണ്ടായ വന്‍ വളര്‍ച്ചയും ഫലപ്രദമായ കോസ്റ്റ് മാനേജ്‌മെന്റും വസ്തുവകകളുടെ നിലവാരം ഉയര്‍ത്തലുമെല്ലാമാണ് റെക്കാര്‍ഡ് ലാഭത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബാങ്കിന്റെ മൊത്തം ഓപറേറ്റിങ് പ്രോഫിറ്റ് എക്കാലത്തേയും റെക്കാര്‍ഡായ 1.62 ബില്യണ്‍ ദിര്‍ഹത്തിലേക്കു എത്തിയിരിക്കുകയാണ്. ബാങ്കിന്റെ അറ്റാദായം ഓരോ വര്‍ഷവും 28.9 ശതമാനം വളര്‍ച്ച കൈവരിക്കുന്നതായും അധികൃതര്‍ വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›