ഹോം › ഗൾഫ്

ദേശീയ ദിനം: ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ നാലു ദിവസം അവധി

By News Desk · 16 Dec 2024, 01:30 PM

ദോഹ: ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് സര്‍ക്കാര്‍ മേഖലയില്‍ ഫലത്തില്‍ നാലു ദിവസം അവധി ലഭിക്കും. ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസംബര്‍ 18, 19 ദിനങ്ങളിലായി രണ്ട് ദിവസത്തെ അവധിയാണ് അമീരി ദിവാന്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും തുടര്‍ന്നുവരുന്ന വെള്ളിയും ശനിയും വാരാന്ത അവധിയായതിനാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ 22 ഞായറാഴ്ച മുതല്‍ മാത്രമാവും പ്രവര്‍ത്തനം തുടങ്ങുക. അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാലു ദിവസം മൊത്തം അവധി ലഭിക്കും. ദേശീയ ദിനത്തില്‍ ഡിസംബര്‍ 18ന് സ്വകാര്യ മേഖലക്ക് അവധി നല്‍കാറുണ്ട്. രണ്ട് ദിവസത്തെ അവധി അവര്‍ക്ക് ലഭക്കുമോയെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. ദേശീയ ദിനം വന്‍ ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഖത്തറിലെങ്ങും നടന്നുവരുന്നത്. രാജ്യത്തിന് ഇ്‌പ്പോള്‍തന്നെ ഉത്സവഛായ കൈവന്നിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#National Day Qatar#Qatar National day

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›