ഹോം › ഗൾഫ്

ഹെസ്സ സ്ട്രീറ്റിലെ പുതിയ പാലം; യാത്രാ സമയം 15 മിനുട്ടില്‍നിന്നും മൂന്നു മിനുട്ടായി കുറഞ്ഞു

By News Desk · 24 Dec 2024, 08:16 PM

ദുബൈ: ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ ഹെസ്സാ സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം തുറന്ന പുതിയ പാലം യാത്ര സമയം 15 മിനുട്ടില്‍നിന്നും മൂന്നു മിനുട്ടായി കുറച്ചതായി ആര്‍ടിഎ അധികൃതര്‍. ഇവിടെ നിര്‍മിച്ച ഒരു കിലോമീറ്റര്‍ നീളമുള്ള ഇരട്ടവരി പാതയാണ് ഹെസ്സ സ്ട്രീറ്റിനും അല്‍ ഖൈല്‍ റോഡിനും ഇടയിലെ യാത്രാ സമയം മൂന്നു മിനുട്ടായി കുറച്ചിരിക്കുന്നത്. 689 ബില്യണ്‍ ദിര്‍ഹം റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് ഇവിടെ നിര്‍മിച്ചിരിക്കുന്ന പുതിയ ബ്രിഡ്ജ്. അല്‍ ഹെസ്സാ സ്ട്രീറ്റിനും ശൈഖ് സായിദ് റോഡിനുമിടയിലെ ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, അല്‍ അസയെല്‍ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളിലെ ഇന്റെര്‍സെക്ഷന്‍ അപ്‌ഗ്രേഡ് ചെയ്യലും 13.5 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്കുമെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›